കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി; രാജ്യതലസ്ഥാനത്ത്‌ പ്രതിഷേധം തുടരുന്നു

kejriwal

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി റോസ് അവന്യു കോടതിയിൽ ഹാജരാക്കി. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്

ഐഒടി മേഖലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡൽഹി മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയുമടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇഡിയുടെ അഡീഷണൽ ഡയറക്ടർ കപിൽ രാജാണ് കെജ്രിവാളിനെ ചോദ്യം ചെയ്തത്. 

ഇന്നലെ ഒരു മണിക്കൂറോളം നേരം ചോദ്യം ചെയ്തതിന് പിന്നാലെയാണ് കെജ്രിവാളിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കെജ്രിവാളിനെ ഔദ്യോഗിക വസതിയിൽ എത്തിയാണ് ഇ ഡി അറസ്റ്റ് ചെയ്തത്.
 

Share this story