കേന്ദ്രത്തിനെതിരെ പ്രതിപക്ഷ സഹായം തേടി കെജ്‌രിവാൾ: ഇന്ന് മുംബൈയിൽ ശരദ് പവാറിനെയും ഉദ്ധവ് താക്കറെയെയും സന്ദർശിക്കും

Na

കേന്ദ്രത്തിനെതിരെ പ്രതിപക്ഷ സഹായം തേടി ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും, പഞ്ചാബ് മുഖ്യമന്ത്രിഭഗവന്ത് മാനും ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിലെത്തി. ഇരുവരും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച നടത്തും. കെജ്‌രിവാളും മാനും മറ്റ് എഎപി നേതാക്കളും ഇന്ന് ഉച്ചയോടെ താക്കറെയുടെ വസതിയിൽ അദ്ദേഹത്തെ കാണും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ഭരണ ആസ്ഥാനത്തിന് എതിർവശത്തുള്ള യശ്വന്ത്റാവു ചവാൻ സെന്ററിൽ വെച്ച് പവാറുമായും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസം ഡൽഹിയിലെ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരായ എഎപിയുടെ പോരാട്ടത്തിന് പിന്തുണ നേടുന്നതിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share this story