കെജ്രിവാൾ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു

kejriwal

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇ ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി. കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും

മാർച്ച് 21ന് രാത്രിയോടെയാണ് ഇ ഡി കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി കാലാവധി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യത്തെ തുടർന്ന് ഇഡി കസ്റ്റഡി കാലാവധി ഇന്ന് വരെ നീട്ടുകയായിരുന്നു. 

അതേസമയം കെജ്രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 2നുള്ളിൽ മറുപടി നൽകണമെന്നും ഏപ്രിൽ 3ന് വിചാരണ ആരംഭിക്കുമെന്നുമാണ് കോടതി അറിയിച്ചത്.
 

Share this story