കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല; ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും

kejriwal

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനർ സ്ഥാനവും കെജ്രിവാൾ ഒഴിയില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാനാണ് കെജ്രിവാളിന്റെ തീരുമാനം. ഭരണനിർവഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകും

ഇഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനാണ് എഎപിയുടെ ശ്രമം. കെജ്രിവാളിന്റെ ഭാര്യയെ രംഗത്തിറക്കി കേന്ദ്രസർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. 

കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ എന്ന് എഎപി നേതാക്കളുടെ രാജ്യസംരക്ഷണ പ്രതിജ്ഞ നടക്കും. ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.


 

Share this story