കെജ്‌രിവാൾ ജയിലിലിരുന്ന് ഡൽഹി ഭരിക്കും: ആം ആദ്മി പാർട്ടി

Aravind

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ കെജ്‌രിവാളിന്‍റെ വസതിക്കു മുന്നിൽ 144 പ്രഖ്യാപിച്ചു. നിരവധി ആം ആദ്മി പാർട്ടി പ്രവർത്തകരാണ് വസതിക്കു മുൻപിൽ തടിച്ചു കൂടിയിരിക്കുന്നത്. ഇഡി നടപടിയിൽ നിന്ന് സംരക്ഷണത്തിന് വിസമ്മതിച്ചു കൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീൽ ഹർജി അടിയന്തരമായി ഇന്നു രാത്രി തന്നെ പരിഗണിക്കാൻ സുപ്രീം കോടതിയിൽ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.

അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്ന് ഡൽഹി ഭരിക്കുമെന്നും അദ്ദേഹം തന്നെ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി എക്സിൽ കുറിച്ചു.

മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യംചെയ്യലിനൊടുവിലാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

Share this story