കെജ്രിവാളിന്റെ അറസ്റ്റ്: ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കേന്ദ്രം; ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുത്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ജർമനി നടത്തിയ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കേന്ദ്രം. ജർമൻ മിഷൻ ഡെപ്യൂട്ടി ഡയറക്ടറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യ ജർമനിയോട് ആവശ്യപ്പെട്ടു. കെജ്രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു അറസ്റ്റിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചത്

നിരപരാധിത്വം തെളിയിക്കാൻ കെജ്രിവാളിന് അവകാശങ്ങളുണ്ട്. നിയമപരമായ അവകാശങ്ങളുണ്ട്. അത് ലംഘിക്കരുതെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
 

Share this story