കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി; കോടതി മുറിയിൽ നാടകീയ രംഗങ്ങൾ, സ്വയം വാദിച്ച് കെജ്രിവാൾ

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയക്കേസിൽ കെജ്രിവാളിന്റെ ഇഡി കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി കോടതി നീട്ടി. ഏപ്രിൽ ഒന്ന് വരെയാണ് കസ്റ്റഡി നീട്ടിയത്. കസ്റ്റഡി കാലാവധി തീർന്ന സാഹചര്യത്തിൽ ഇന്ന് റോസ് അവന്യു കോടതിയിൽ കെജ്രിവാളിനെ ഹാജരാക്കിയിരുന്നു

അഭിഭാഷകനെ മറികടന്ന് കെജ്രിവാൾ കോടതിയിൽ സ്വയം വാദിക്കാനും ആരംഭിച്ചതോടെ ചൂടേറിയ വാഗ്വാദമാണ് കോടതിമുറിയിൽ നടന്നത്. ഇഡിയോട് കെജ്രിവാൾ നേരിട്ട് ചോദ്യങ്ങൾ ചോദിക്കുകയും രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ കോടതി മുറിയിൽ കെജ്രിവാൾ ഷോ കാണിക്കുകയാണെന്ന് ഇഡി കുറ്റപ്പെടുത്തി

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ പറഞ്ഞതോടെ കോടതി അനുമതി നൽകുകയായിരുന്നു. എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടി

200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു. സാക്ഷികളുടെ മക്കളെ വരെ അറസ്റ്റ് ചെയ്യുമെന്ന് ഇഡി ഭീഷണിപ്പെടുത്തി. 100 കോടി അഴിമതിയെങ്കിൽ പണം എവിടെയെന്നും കെജ്രിവാൾ ചോദിച്ചു.
 

Share this story