കേരളം എൻഡിഎയ്ക്ക് അനുകൂലം; എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തർ: മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി മോദി
കേരള സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്‍റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നാണ് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തുടർന്ന് തൃശൂരിൽ ഒരു റോഡ്‌ഷോയിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണ്. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണ്.- മോദി എക്സിൽ കുറിച്ചു.
ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തുടർന്ന് തൃശൂരിൽ ഒരു റോഡ്‌ഷോയിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണ്. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണ്
— Narendra Modi (@narendramodi) March 29, 2026
ഞായറാഴ്ച ഉച്ചയോടെയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലാണ് മോദി പാലക്കാട്ട് എത്തുക. ഉച്ചയ്ക്ക് ഒന്നരയോടെ പാലക്കാട് മേഴ്‌സി കോളജിലെ മൈതാനത്തിറങ്ങുന്ന മോദി 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മോദി തൃശൂരിലേക്ക് പോകും. വൈകീട്ട് നാലുമണിക്ക് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.
