കർണാടകയിൽ കന്നുകാലികളുമായി പോയ മലയാളി ലോറി ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് പോലീസ്
Oct 22, 2025, 11:42 IST

കർണാടകയിലെ പുത്തൂരിൽ മലയാളി ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് പോലീസ്. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ചാണ് ലോറി ഡ്രൈവർക്ക് നേരെ വെടിയുതിർത്തത്. കാസർകോട് സ്വദേശി അബ്ദുള്ളക്കാണ് വെടിയേറ്റത്
കന്നുകാലികളെ കടത്തിയ ലോറി പോലീസ് തടഞ്ഞപ്പോൾ ഡ്രൈവർ വണ്ടി നിർത്തിയിരുന്നില്ല. ലോറിയെ പിന്തുടർന്ന പോലീസ് വെടിയുതിർക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു
പുത്തൂർ റൂറൽ പോലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കേരള, കർണാടക അതിർത്തിയായ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം. അബ്ദുള്ളക്കും സഹായിക്കുമെതിരെ പോലീസ് കാലിക്കടത്തിന് കേസെടുത്തു