കേരളാ സ്‌റ്റോറി: ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം; വിശദമായ ഹർജി നൽകുമെന്ന് സിബൽ

supreme court

കേരളാ സ്‌റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാകില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് നിലപാടെടുത്തു

ആവശ്യമെങ്കിൽ സെൻസർ ബോർജ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ കോടതി നിർദേശിച്ചു. എന്നാൽ നാളെ വിശദമായ ഹർജി ചീഫ് ജസ്റ്റിസിന് മുമ്പാകെ നൽകുമെന്ന് കപിൽ സിബൽ പറഞ്ഞു. കോടതി ട്രെയ്‌ലർ കാണണമെന്നും ജസ്റ്റിസ് കെ എം ജോസഫിനോട് സിബൽ പറഞ്ഞു. സിനിയുടെ റിലീസ് വെള്ളിയാഴ്ചയാണെന്ന് ഓർമിപ്പിച്ച സിബൽ ഇത് തടയാൻ സാധ്യമായ വഴി നോക്കുമെന്നും വ്യക്തമാക്കി.
 

Share this story