കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം; പിന്തുണ അറിയിച്ച് പിണറായിക്ക് സ്റ്റാലിന്റെ കത്ത്

Stalin Vs Pinarayi

കേന്ദ്രസർക്കാരിന്റെ അവഗണന സുപ്രിം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ച് അദ്ദേഹം കത്തയച്ചു

ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രം വെച്ചുപുലർത്തുന്ന നയത്തിനെതിരെ കേരളവും കർണാടകയും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സമരം പ്രഖ്യാപിച്ചിരുന്നു. 

സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള നീക്കം നേരത്തെയുണ്ടെങ്കിലും അടുത്ത കാലത്തായി ഇത് ശക്തമായെന്ന് കത്തിൽ സ്റ്റാലിൻ പറയുന്നു. സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള അവകാശത്തെ അധികാരം ദുരുപയോഗം ചെയ്ത് കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി

സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കുന്നതിന് കേരളം നടത്തുന്ന ശ്രമങ്ങൾക്ക് തമിഴ്‌നാടിന്റെ പിന്തുണയും സഹകരണവുമുണ്ടാകും. എട്ടാം തീയതി കേരളം ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
 

Share this story