ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഖാർഗെ; പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും

kharge

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ മത്സരിക്കില്ല. കർണാടക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം ഖാർഗെ നിരസിച്ചു. രാജ്യത്താകെ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ഖാർഗെ പറഞ്ഞു

കർണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽ ഖാർഗെ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. അതേസമയം മരുമകൻ രാധാകൃഷ്ണൻ ദൊഡ്ഡമണിയെ ഇവിടെ ഖാർഗെ നിർദേശിച്ചേക്കുമെന്നാണ് വിവരം. ഇപ്പോൾ രാജ്യസഭാംഗമായ ഖാർഗെയ്ക്ക് നാല് വർഷത്തെ കാലാവധി കൂടിയുണ്ട്. 

ഇന്ത്യ മുന്നണിയുടെ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി കെജ്രിവാളും ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ചിരുന്നു. എന്നാൽ ഖാർഗെ ഇതും നിരസിക്കുകയായിരുന്നു.
 

Share this story