അമിത് ഷായ്‌ക്കെതിരായ കൊലയാളി പരാമർശം; രാഹുൽ ഗാന്ധി സുൽത്താൻപൂർ കോടതിയിൽ ഹാജരായി

rahul gandhi

അമിത് ഷായ്‌ക്കെതിരായ കൊലയാളി പരാമർശത്തിൽ രാഹുൽ ഗാന്ധി യുപി സുൽത്താൻപൂർ കോടതിയിൽ ഹാജരായി. രാഹുൽ ഗാന്ധിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്ടക്കേസിലാണ് നടപടി. കേസിൽ 2024ൽ കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു

2018ൽ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് കേസിനാസ്പദം. സമാന പരാമർശത്തിൽ രാഹുലിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്

വിചാരണ നടക്കുന്ന കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു. കേസ് അംഗീകാരമാണെന്നും സത്യത്തിനൊപ്പം നിൽക്കുമ്പോൾ ഇത്തരം കേസുകൾ സ്വാഭാവികമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു
 

Tags

Share this story