കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി; അർജുൻ റാം മേഘ്‌വാളിന് പകരം ചുമതല

kiran

കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്നും കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘ് വാൾ പകരം മന്ത്രിയാകും. പാർലമെന്ററികാര്യ-സാംസ്‌കാരിക സഹമന്ത്രിയാണ് നിലവിൽ അർജുൻ റാം. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപിയാണ്. നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ഇദ്ദേഹം പ്രവർത്തിക്കും. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവൻ ഉത്തരവിറക്കി

കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നൽകി. 2021 ജൂലൈ 7 മുതലാണ് നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായി റിജിജു ചുമതലയേറ്റത്. ജഡ്ജി നിയമനം അടക്കം പല വിഷയങ്ങളിലും നേരത്തെ സുപ്രീം കോടതിയുമായി ഏറ്റുമുട്ടി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
 

Share this story