അമേഠിയിൽ കിഷോരി ലാൽ ശർമയുടെ തേരോട്ടം; സ്മൃതി ഇറാനിക്ക് അടിപതറി

irani

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വമ്പൻമാർ പലരും അടിപതറി വീണു. അമേഠിയിൽ സ്മൃതി ഇറാനിയുടെ തോൽവിയാണ് ഇതിൽ ഏറ്റവും പ്രധാനം. 2019ൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ചതാണ് സ്മൃതി ഇറാനി. 

ഇത്തവണ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും റായ്ബറേലിയിലേക്ക് മാറി. അമേഠി തിരിച്ചുപിടിക്കാൻ കിഷോരി ലാലിനെയാണ് കോൺഗ്രസ് ചുമതലയേൽപ്പിച്ചത്. കൃത്യം വിജയകരമായി തന്നെ പൂർത്തിയാക്കാനും കിഷോരി ാലലിന് സാധിച്ചു

54.40 ശതമാനം പോളിംഗാണ് അമേഠിയിൽ ഇത്തവണ രേഖപ്പെടുത്തിയത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാൽ ശർമ കടുത്ത മത്സരത്തിനൊടുവിൽ സ്മൃതിയെ പരാജയപ്പെടുത്തുകയായിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കിഷോരി ലാൽ ശർമ മുന്നിട്ട് നിൽക്കുന്നത്.
 

Share this story