ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം; ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തി യുവാക്കൾ

CJ

ന്യൂഡൽഹി: വിവിധ പ്രവേശന, പൊതുപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡൽഹി ജന്തർ മന്ദറിൽ വൻ പ്രതിഷേധവുമായി യുവാക്കൾ. സോഷ്യൽ മീഡിയ കൂട്ടായ്മയായി തുടങ്ങി പിന്നീട് രാഷ്ട്രീയ മുന്നേറ്റമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) യുടെ നേതൃത്വത്തിലാണ് ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

​പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് നേരിട്ടുള്ള ഈ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും പ്രതിഷേധക്കാർക്ക് പിന്തുണയുമായി സമരത്തിൽ പങ്കുചേർന്നു.

​പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള മാനസിക വിഷമത്താൽ അഞ്ച് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സാഹചര്യം ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധക്കാർ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. "വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ്" എന്ന മുദ്രാവാക്യമുയർത്തി പ്ലക്കാർഡുകളേന്തി ആയിരക്കണക്കിന് യുവാക്കളാണ് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തിയത്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി മറുപടി പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Tags

Share this story