കുത്തനെ ഉയർന്ന് കൊവിഡ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3016 പേർക്ക് രോഗബാധ

covid

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രതിദിന കേസുകൾ 300 കടന്നു

കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സിറ്റി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 13.89 % ആണ് പോസിറ്റിവിറ്റി നിരക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും പങ്കെടുക്കുന്ന യോഗം നടക്കും.

Share this story