ലഡാക്ക് സംഘർഷം: മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

ladakh

ലഡാക്ക് സംഘർഷത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം. സമരക്കാരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് മജിസ്റ്റീരിയൽ അന്വേഷണം. 

സംഘർഷത്ത കുറിച്ചും വെടിവെപ്പിനെ കുറിച്ചുമുള്ള വിവരങ്ങൾ കൈമാറാനുള്ളവർ ഈ മാസം 4 മുതൽ 18 വരെ ലേയിലെ ജില്ലാ കലക്ടറുടെ ഓഫീസിൽ എത്തണമെന്നാണ് നിർദേശം. സംഘർഷത്തിൽ ഹൈക്കോടതി-സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം

അതേസമയം സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുകിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നിലപാട് കടുപ്പിച്ചു. കേന്ദ്ര സർക്കാർ നിലപാട് പുനഃപരിശോധിക്കണം. ന്യായമായ ആവശ്യങ്ങളെ പരിഗണിക്കാൻ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു
 

Tags

Share this story