ലഡാക് സംഘർഷം: സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ
Sep 26, 2025, 16:02 IST

ലഡാക്കിലെ സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്തു. പ്രകോപന പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലഡാക് പോലീസാണ് സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ലഡാക്ക് ഭരണകൂടവും കേന്ദ്രസർക്കാരും ആരോപിച്ചിരുന്നു. സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണ് യുവാക്കളെയും ലഡാക്കിലെ ജനങ്ങളെയും പ്രകോപിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നത്.
സോനം വാങ്ചുക്കിന്റെ എൻ.ജി.ഒക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരുന്നു. എൻ.ജി.ഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.