ലഡാക് പ്രക്ഷോഭ നായകൻ ഒടുവിൽ ജയിലിന് പുറത്തേക്ക്; സോനം വാങ്ചുകിനെ മോചിപ്പിക്കാൻ തീരുമാനം
ലഡാക്ക് പ്രക്ഷോഭ നേതാവ് സോനം വാങ്ചുകിനെ ജയിൽ മോചിതനാക്കാൻ തീരുമാനം. ഉടൻ തന്നെ സോനം വാങ്ചുകിനെ മോചിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ദേശീയ സുരക്ഷ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചാണ് കേന്ദ്രത്തന്റെ നടപടി
ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റമടക്കമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. ലഡാക്കിന് സംസ്ഥാനപദവിയും ഭരണഘടന സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചത് സോനം വാങ്ചുക്ക് ആയിരുന്നു
2021 മുതലാണ് ലഡാക്കിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതിന്റെ മുൻനിരയിൽ സോനം ഉണ്ടായിരുന്നു. 2023ൽ ജനുവരിയിൽ പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയിൽ ഉപവാസ സമരം നടത്തിയാണ് അദ്ദേഹം ദേശീയ ശ്രദ്ധ നേടിയത്. കേന്ദ്ര സർക്കാർ നിരവധി തവണ സോനവുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല.
