ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

faisal

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്‌സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചു. അതേസമയം ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇറക്കിയ വിജ്ഞാപനം പിൻവലിക്കാൻ ഉത്തരവിടണമെന്നാണ് ഫൈസലിന്റെ ആവശ്യം. ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി തീർത്തും ഏകപക്ഷീയമാണെന്ന് ഫൈസലിന്റെ അഭിഭാഷകർ വാദിച്ചു.
 

Share this story