അരുണാചലിൽ മണ്ണിടിച്ചിൽ: ദേശീയപാത തകർന്നു; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് ദേശീയപാത 33ൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറിയിച്ചു.

ഇതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാംഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നിലവിൽ ദിബാംഗ് താഴ് വരയിൽ ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കൾക്കും ക്ഷാമമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

ഹുൻലിക്കും അനിനിക്കുമിടയിൽ ദേശീയപാതയിൽ വ്യാപക നഷ്ടമുണ്ടായതായി അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അറിയിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
 

Share this story