കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ലഷ്‌കർ കമാൻഡർ ബാസിദ് അഹമ്മദ് ദാർ

lashkar

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡറെന്ന് റിപ്പോർട്ട്. കൊടും ഭീകരരുടെ പട്ടികയിലുള്ള ലഷ്‌കർ കമാൻഡർ ബാസിത് അഹമ്മദ് ദാറാണ് കൊല്ലപ്പെട്ടത്.

ഇയാൾക്കൊപ്പം മോമിൻ ഗുൽസാർ, ഫാഹിം അഹമ്മദ് ബാബ എന്നീ ഭീകരരും കൊല്ലപ്പെട്ടു. പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളിൽ പങ്കുള്ള ഭീകരനാണ് ദാർ. ദാറിന്റെ മരണം സൈന്യത്തിന് വലിയ നേട്ടമാണെന്നും 18 കൊലപാതകങ്ങൾ ഇയാളുടെ പേരിലുണ്ടെന്നും കാശ്മീർ പോലീസ് അറിയിച്ചു

ദാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് മേഖലയിൽ തിങ്കളാഴ്ച രാത്രി സുരക്ഷ സേന തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
 

Share this story