സ്വവർഗ വിവാഹത്തിൽ കോടതി തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു

kiran

സ്വവർഗ വിവാഹത്തിൽ കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിൽ കോടതി ഇടപെടൽ ശരിയല്ല. ജനങ്ങൾക്ക് ആവശ്യമില്ലാത്തത് അവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും റിജിജു പറഞ്ഞു. സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിയമങ്ങളിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് നിയമമന്ത്രിയുടെ പരാമർശം

സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരാമെന്നാണ് കോടതി നിരീക്ഷിച്ചത്. അതേസമയം നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചുനടാൻ കഴിയില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. രാജ്യത്തിന്റെ സാമൂഹികാവസ്ഥ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക സ്വീകാര്യത പരമപ്രധാനമാണെന്നും കേന്ദ്രം വാദിച്ചു.
 

Share this story