രാജ്യദ്രോഹികളായ കോൺഗ്രസ് നേതാക്കളെ വെടിവെച്ച് കൊല്ലാൻ നിയമം വേണം: കെ എസ് ഈശ്വരപ്പ

eswarappa

കോൺഗ്രസ് നേതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. കോൺഗ്രസ് എംപി ഡി.കെ സുരേഷിനെയും എംഎൽഎ വിനയ് കുൽക്കർണിയെയും വെടിവച്ചു കൊല്ലാൻ നിയമം കൊണ്ടുവരണമെന്ന് ഈശ്വരപ്പ് പറഞ്ഞു. 

ഇരു നേതാക്കളും രാജ്യദ്രോഹികളാണ്. ഇവർ ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്നും കെ.എസ് ഈശ്വരപ്പ. കർണാടകയിലെ പുതിയ ബിജെപി പ്രസിഡന്റിന്റെയും ദാവൻഗെരെ ജില്ലയിലെ ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ. 

ഡി.കെ സുരേഷും വിനയ് കുൽക്കർണിയും രാജ്യദ്രോഹികളാണ്. ഇന്ത്യയെ വിഭജിക്കാൻ പ്രസ്താവനകൾ നടത്തുന്ന ഇവരെപ്പോലെയുള്ളവരെ വെടിവെച്ച് കൊല്ലാൻ നിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുന്നുവെന്നും കെ.എസ് ഈശ്വരപ്പ പറഞ്ഞു.

Share this story