നടക്കാനിറങ്ങിയ അഭിഭാഷകനെ നടുറോഡിൽ വെടിവച്ചു കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Dead

മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിലെ മുതിർന്ന അഭിഭാഷകനായ രാജീവ് സിങിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് രാജീവ് സിങിനെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയത്. ബൈക്കിന്‍റെ പിന്നിലിരുന്നയാൾ താഴെയിറങ്ങി അടുത്ത് എത്തി വെടിവെയ്ക്കുകയായിരുന്നു.

സംഭവസ്ഥലത്ത് തന്നെ രാജീവ് സിങ് മരിച്ചു. കൊല നടത്തിയശേഷം പ്രതികൾ രക്ഷപ്പെടാൻ ബൈക്കിൽ കയറിയെങ്കിൽ വാഹനം സ്റ്റാർട്ടായില്ല. ഇതേ സമയം ഓടികൂടിയ നാട്ടുകാരേ തോക്ക് കാട്ടി പേടിപ്പിച്ച ശേഷം ബൈക്ക് സ്റ്റാർട്ടാക്കി വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.


സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ ഗ്രാമത്തലവൻ കൂടിയായ രാജീവ് സിങിന് നേരേത്തെയും രണ്ടുതവണ വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ രാജീവ് സിങ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story