അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അവകാശമില്ല: സുപ്രീംകോടതി

supreme court

ന്യൂഡൽഹി: അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അവകാശമില്ലെന്ന് സുപ്രീംകോടതി.

അഭിഭാഷകർക്ക് പരാതി പിരിഹരിക്കാനായി സംസ്ഥാന- ജില്ല തലത്തിൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെഹാറാഡൂൺ ജില്ലാ ബാർ അസോസിയേഷന്‍ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടയിയുടെ ഉത്തരവ്. അഭിഭാഷകർ സമരം ചെയ്യുമ്പോൾ ജുഡീഷ്യൽ പ്രക്രിയയാണ് അവതാളത്തിലാവുന്നതെന്ന് ജസ്റ്റിസുമാരായ എംആർ ഷാ, അഹ്സാനുദ്ദിന്‍ അമാനുല്ല എന്നവർ ചൂണ്ടിക്കാട്ടി. എന്നാൽ അഭിഭാഷകർക്കും പാരാതി പരിഹാര സംവിധാനം വേണമെന്ന് ബെഞ്ച് നിർദേശിച്ചു.

സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകണം. ഇതിനായി ഹൈക്കോടതിയിലെ 2 സീനിയർ ജഡ്ജിമാർ, അഡ്വക്കെറ്റ് ജനറൽ, ബാർ കൗൺസിൽ ചെയർമാന്‍, ബാർ അസോസിയേഷന്‍ പ്രസിഡന്‍റ് എന്നിവർ അതിൽ അംഗങ്ങളായിരിക്കണമെന്നും ബൗഞ്ച് ഉത്തരവിട്ടു. ജില്ലാ തലത്തിലും ഇത്തരം പരാതി പരിഹാര സംവിധാനം വേണം. കോടതിയിലെ പെരുമാറ്റം, ഫയലിങ്, മറ്റു നടപടിക്രമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ പരാതികൾ പരിഹരിക്കുകയാണ് ഇവിടെ ഉദ്ദേശമെന്നും കോടതി വ്യക്തമാക്കി.

Share this story