പിരിച്ചുവിടൽ നടപടികൾ തുടർന്നേക്കും, മുന്നറിയിപ്പ് നൽകി മെറ്റ

Meta

ജീവനക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, ആയിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് മെറ്റ നൽകിയിരിക്കുന്നത്. കൂടാതെ, വിവിധ തസ്തികകളിലെ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കാനും പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ പുനഃസംഘടനയും, ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതിന് പുറമേ, ഉയർന്ന പദവിയിലുള്ളവരെ താഴ്ന്ന തലത്തിലുള്ള സ്ഥാനങ്ങളിലേക്ക് മാറ്റാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച പട്ടികകൾ ഉടൻ തന്നെ മെറ്റ തയ്യാറാക്കുന്നതാണ്. 2022-ൽ 11,000- ലധികം ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. ആഗോള തൊഴിലാളികളുടെ ആകെ എണ്ണത്തിൽ 13 ശതമാനം ആളുകൾക്കാണ് കഴിഞ്ഞ വർഷം തൊഴിൽ നഷ്ടമായത്. കൂടാതെ, ഈ വർഷം പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങൾ മെറ്റ മരവിപ്പിച്ചിട്ടുണ്ട്.

Share this story