നേതാക്കൾ ലോക്സഭയിലേക്ക്; രാജ്യസഭയിൽ 10 ഒഴിവ്

Parala mentl

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ ലോക്സഭയിലേക്കു വിജയിച്ചവർ രാജിവയ്ക്കുന്നതോടെ രാജ്യസഭയിലുണ്ടാകുന്നത് 10 ഒഴിവ്.

ബിജെപി അംഗങ്ങളായ കാമാഖ്യ പ്രസാദ് താസ, സർബാനന്ദ സോനോവാൾ (ഇരുവരും അസം), ആർജെഡിയുടെ മിസ ഭാരതി, ബിജെപിയുടെ വിവേക് ഠാക്കുർ (ബിഹാർ), കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ (ഹരിയാന), ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്), ഉദയൻരാജെ ഭോസ്‌ലെ, പീയൂഷ് ഗോയൽ (മഹാരാഷ്‌ട്ര), കെ.സി. വേണുഗോപാൽ (രാജസ്ഥാൻ), ബിപ്ലബ് കുമാർ ദേബ് (ത്രിപുര) എന്നിവരാണു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങൾ.

വൈകാതെ ഈ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

Share this story