നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ

rahul

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും. രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും തുടരുന്നതിനിടെയാണ് യാത്ര ഗുജറാത്തിലേക്ക് പ്രവേശിക്കുന്നത്. സംസ്ഥാനത്ത് നാല് ദിവസം നടക്കുന്ന പര്യടനത്തിൽ 400ലധികം കിലോമീറ്റർ രാഹുൽ പിന്നിടും. 

രാജസ്ഥാനിൽ നിന്ന് ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്. ഏഴ് ജില്ലകളിലെ ആദിവാസി വിഭാഗങ്ങളുമായി രാഹുൽ ഗാന്ധി സംസാരിക്കും. ഇന്ത്യ മുന്നണിയിലെ ആം ആദ്മി മത്സരിക്കുന്ന ഭറൂച്ചിലൂടെയും ജാഥ കടന്നുപോകുന്നുണ്ട്. യാത്രയിൽ പങ്കെടുക്കുമെന്ന് ആംആദ്മി ഗുജറാത്ത് ഘടകം അറിയിച്ചു

അതേസമയം ന്യായ് യാത്ര ഗുജറാത്തിൽ എത്തുമ്പോൾ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അർജുൻ മോദ്‌വാദിയ അടക്കം അടുത്തിടെ കോൺഗ്രസ് വിട്ടിരുന്നു. പാർട്ടി വർക്കിംഗ് പ്രസിഡന്റ് അംബരീഷ് ധർ, മുൻ കേന്ദ്രമന്ത്രി നരൺ രത്വ എന്നിവരും രണ്ടാഴ്ചക്കിടെ പാർട്ടി വിട്ട നേതാക്കളാണ്.
 

Share this story