കെജ്രിവാളിന്റെ അറസ്റ്റ് ഉടൻ വേണ്ടെന്ന് നിയമോപദേശം; തുടർ നീക്കങ്ങൾ ആലോചിച്ച് ഇഡി

kejriwal

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉടൻ വേണ്ടെന്ന് നിയമോപദേശം. ഇതോടെ കേസിൽ തുടർ നീക്കം എന്താകണമെന്ന് ഇ ഡി ആലോചിക്കുകയാണ്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകാനാണ് കൂടുതൽ സാധ്യത

നിയമപരമായി ഇ ഡി സമൻസ് നൽകിയാൽ കെജ്രിവാൾ ഹാജരാകുമെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയായാണോ പ്രതിയായാണോ എന്ന് വ്യക്തമാക്കണം. കെജ്രിവാളിന്റെ ഗുജറാത്ത് സന്ദർശനത്തിന് മുമ്പ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡിയെന്ന് എഎപി ആരോപിച്ചു.
 

Share this story