കോടതി വളപ്പില്‍ പുള്ളിപ്പുലി; അഭിഭാഷകനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

Local

കോടതി വളപ്പില്‍ പുള്ളിപ്പുലിയിറങ്ങി. പുലിയുടെ അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ഗാസിയാബാദ് കോടതി വളപ്പില്‍ പുള്ളിപ്പുലിയിറങ്ങിയത്. പുള്ളിപ്പുലിയെ കണ്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതോടെ പുലി കൂടുതല്‍ 
അക്രമാസക്തമാവുകയും കോടതി വളപ്പില്‍ ചെരുപ്പ് നന്നാക്കുകയായിരുന്ന തൊഴിലാളിയെ അക്രമിക്കുകയും ചെയ്തു.

വടി ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാന്‍ ശ്രമിച്ച അഭിഭാഷകനെയും പുള്ളിപ്പുലി ആക്രമിച്ചു. വിവരമറിഞ്ഞ് വനംവകുപ്പ് സംഘം കോടതിയിലെത്തിയിരുന്നെങ്കിലും പുലിയെ ഇതുവരെ കണ്ടെത്താനിയിരുന്നില്ല. 

Share this story