സിനിമ നല്ലതാണോയെന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ; ദി കേരളാ സ്റ്റോറിയിൽ സുപ്രീം കോടതി

supreme court

ദി കേരളാ സ്റ്റോറിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേരളാ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് സുപ്രീം കോടതി നിർദേശിച്ചു. സെൻസർ ബോർഡാണ് സിനിമ പുറത്തിറക്കാൻ അനുവാദം നൽകിയത്. കേരളാ ഹൈക്കോടതി റിലീസ് സ്‌റ്റേ ചെയ്യാൻ തയ്യാറായില്ല. ഹർജി പരിഗണിക്കില്ലെന്ന് ഇന്നലെ തന്നെ അറിയിച്ചതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

റിലീസാകുന്ന തീയതിക്ക് മുമ്പ് തന്നെ അടിയന്തര വാദം കേൾക്കണമെന്ന് സുപ്രീം കോടതി കേരളാ ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഇന്ന് വാദം കേൾക്കാൻ ഒരു ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാൽ ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതായി ഹർജിക്കാരനായ ഹുസേഫ അഹമ്മദ് സുപ്രീം കോടതി അറിയിച്ചു. എന്നാൽ സുപ്രീം കോടതി ഈ വാദം തള്ളി. 

അഭിനേതാക്കളുടെയും നിർമാതാക്കളുടെയും അധ്വാനമുണ്ട് സിനിമയിൽ നിരോധിക്കണമെന്ന് പറയുമ്പോൾ അതിനെ കുറിച്ചൊക്കെ ചിന്തിക്കണം. സിനിമ എങ്ങനെയുള്ളതാണെന്ന് റിലീസിന് ശേഷം പ്രേക്ഷകർ വിലയിരുത്തുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
 

Share this story