രാജസ്ഥാനിൽ ഖനിയിലെ ലിഫ്റ്റ് തകർന്ന് അപകടം; 3 പേരെ രക്ഷിച്ചു; 11 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

mine

രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ കോലിഹാർ ഖനിയിൽ ലിഫ്റ്റ് തകർന്ന് അപകടം. 14 പേർ ഖനിയിൽ കുടുങ്ങി. ഇതിൽ 3 പേരെ രക്ഷപ്പെടുത്തി. 11 പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്

ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഖനിയിൽ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി

577 മീറ്റർ താഴ്ചയിലാണ് ഇവർ കുടുങ്ങിയത്. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വിജിലൻസ് സംഘവും പരിശോധിക്കാനായി ഷാഫ്റ്റിൽ ഇറങ്ങിയതാണ്. മുകളിലേക്ക് വരാൻ ഒരുങ്ങുമ്പോൾ ഷാഫ്റ്റിന്റെ കയർ പൊട്ടുകയായിരുന്നു
 

Share this story