മദ്യനയക്കേസ്: മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

manish

മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തീഹാർ ജയിലിലെ സെല്ലിൽ കൈവശം വെക്കാൻ കോടതി സിസോദിയക്ക് അനുമതി നൽകിയിട്ടുണ്ട്

മാധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും 15 ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്നും സിബിഐ അറിയിച്ചു. കോടതി ഉത്തരവ് പറയും മുമ്പേ മാധ്യമങ്ങൾ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെന്നും സിബിഐ പറഞ്ഞു. എന്നാൽ നിലവിൽ പ്രതിഷേധം സമാധാനപരമാണെന്നും കോടതി ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
 

Share this story