മദ്യനയ അഴിമതിക്കേസ്: ഇഡിക്കെതിരെ കെജ്രിവാൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

ഇഡി ഇതുവരെ നൽകിയ 9 സമൻസുകളും ചോദ്യം ചെയ്താണ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസുകൾ നിയമവിരുദ്ധമാണെന്ന് കെജ്രിവാൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇഡിയുടെ പരാതിയെ തുടർന്നുള്ള മജിസ്ട്രേറ്റ് കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഇടപെടൽ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
 

Share this story