മദ്യനയ അഴിമതിക്കേസ്: ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചു

sanjay

മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായ സഞ്ജയ് സിംഗ് ആറ് മാസമായി ജയിലിലായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്

മദ്യനയക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിക്കുന്ന ആദ്യ ആംആദ്മി പാർട്ടി നേതാവാണ് സഞ്ജയ് സിംഗ്. സഞ്ജയ് സിംഗിന് രാഷ്ട്രീയപ്രവർത്തനം തുടരാമെന്നും കോടതി വ്യക്തമാക്കി. 

മദ്യനയ അഴിമതിയിൽ ആദ്യം പണം വാങ്ങിയത് സഞ്ജയ് സിംഗ് ആണെന്നായിരുന്നു ഇ ഡിയുടെ വാദം. എന്നാൽ യാതൊരു തെളിവും ഹാജരാക്കാനുണ്ടായിരുന്നില്ല. മദ്യനയ കേസിൽ തന്നെയാണ് അരവിന്ദ് കെജ്രിവാൾ അടക്കമുള്ള മറ്റ് ആംആദ്മി നേതാക്കളും അറസ്റ്റിലായി ജയിലിൽ കഴിയുന്നത്.
 

Share this story