മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

manish

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രിൽ അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം ബിആർഎസ് നേതാവ് കവിതയെ ഇ ഡി ചോദ്യം ചെയ്തതിൽ നിന്നും മനീഷ് സിസോദിയയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന

കേസിൽ സിസോദിയ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. ആവശ്യമായ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെനന്നും സിസോദിയ ആവശ്യപ്പെടുന്നു. അതേസമയം സിബിഐ കേസിൽ ജാമ്യം ലഭിച്ചാലും ഇ ഡി കേസ് ഉള്ളതിനാൽ സിസോദിയക്ക് ജയിൽ മുക്തനാകാൻ സാധിക്കില്ല.
 

Share this story