റെയിൽവേ ട്രാക്കിൽ നിന്ന് ലൈവ് വീഡിയോ; ഡൽഹിയിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
Sat, 25 Feb 2023

റെയിൽവേ ട്രാക്കിൽ നിന്നും ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. ഡൽഹി ഷാഹ്ദാരയിലെ കാന്തിനഗർ മേൽപ്പാലത്തിന് താഴെയാണ് അപകടം. ഡൽഹി സ്വദേശികളായ വൻശ് ശർമ(23), മോനു(20) എന്നിവരാണ് മരിച്ചത്. കാന്തി നഗർ സ്വദേശികളായ ഇരുവരും മൊബൈൽ പിടിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുകയായിരുന്നു. ട്രെയിൻ വരുന്ന ദൃശ്യങ്ങളാണ് ഇവർ പകർത്തിക്കൊണ്ടിരുന്നത്
സംഭവസ്ഥലത്ത് നിന്ന് ഇവരുടെ മൊബൈൽ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുന്നവരാണ് മരിച്ച യുവാക്കളെന്ന് പോലീസ് പറയുന്നു.