എൽ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം; പ്രഖ്യാപിച്ചത്‌ പ്രധാനമന്ത്രി

രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഭാരത് രത്‌ന മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്‌സ് പ്ലാറ്റ്‌ഫോം വഴി അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്ന വിവരം അറിയിച്ചത്. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അദ്വാനിയെന്ന് മോദി പറഞ്ഞു

ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്. അദ്വാനിജിക്ക് ഭാരതരത്‌നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു
 

Share this story