ലോൺ തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ 3084 കോടി വരുന്ന സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി
Nov 3, 2025, 11:04 IST
ലോൺ തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് അനിൽ അംബാനിക്കെതിരെ ഇ.ഡി നടപടി. 3084 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്.
അംബാനി കുടുംബത്തിന്റെ ബാന്ദ്ര പാലി ഹില്ലിലുള്ള വസതി, ന്യൂഡൽഹിയിലെ റിലയൻസ് സെന്റർ സ്വത്ത്, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ (കാഞ്ചീപുരം ഉൾപ്പെടെ), കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം സ്വത്തുക്കൾ ഉൾപ്പടെ നാൽപതിടങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയത്
ഏകദേശം 20 ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ നടപടി. ഈ പണം സെൽ കമ്പനികളിലേക്കും ഗ്രൂപ്പിന്റെ സ്വന്തം കമ്പനികളിലേക്കും വഴിതിരിച്ചുവിട്ടു ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം.
