വായ്പാ പരിധി: കേരളത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

വായ്പാ പരിധിയുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണം. പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ തെറ്റ് എന്താണെന്നും സുപ്രിം കോടതി ചോദിച്ചു. തീരുമാനം നാളെ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്

5000 കോടി ഏപ്രിൽ ഒന്നിന് നൽകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ലഭിക്കേണ്ടതെന്നും അടുത്ത പത്ത് ദിവസത്തിനുള്ളിൽ എന്ത് ചെയ്യാൻ കഴിയുമെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഇക്കാര്യം നാളെ അറിയിക്കണം.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് കൂടുതൽ ധനസഹായം ലഭിച്ചേ മതിയാകൂ എന്നാണ് കപിൽ സിബൽ കോടതിയെ അറിയിച്ചത്. നേരത്തെ 13,600 കോടി രൂപ സഹായം നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതിൽ 8000 കോടി രൂപ ഇതിനോടകം നൽകിയെന്നും കേന്ദ്രം അറിയിച്ചു.
 

Share this story