ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി നാളെ ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Election

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒഡീഷ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം പ്രഖ്യാപിക്കും

കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണവയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ്  നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റതോടെയാണ് തീയതി പ്രഖ്യാപനത്തിലേക്കുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷൻ കടന്നത്. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും ഗ്യാനേഷ് കുമാറും ഇന്ന് ചുമതലയേറ്റിരുന്നു.
 

Share this story