ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13നു ശേഷം; മുന്നൊരുക്കങ്ങൾ വിലയിരുത്തി തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് 13നു ശേഷമെന്ന് സൂചന. തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ വിലിയിരുത്തുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നിലവിൽ സംസ്ഥാനങ്ങൾ സന്ദർശിച്ചു വരികയാണ്.

നിലവിൽ തമിഴ്നാട്ടിലാണ് സംഘം സന്ദർശനം നടത്തി വരുന്നത്. ഇതിനുശേഷം ഉത്തർപ്രദേശിലും ജമ്മു കശ്മീരിലുമായിരിക്കും സന്ദർശനം.

ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ അനുസരിച്ച് 97 കോടിയോളം വോട്ടർമാർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവും. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.

Share this story