ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്താഴ്ച; മന്ത്രാലയങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തി

Election

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്താഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ട്. 15നുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങളിലെ സന്ദർശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി കമ്മീഷൻ ചർച്ച നടത്തി

സുരക്ഷാ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധന സാമഗ്രികളുടെ നീക്കം സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തോടും ചർച്ച നടത്തി

കാശ്മീരിലെ സാഹചര്യവും കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ തവണ മാർച്ച് 10നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. മെയ് 23നാണ് ഫലം പ്രഖ്യാപിച്ചത്.
 

Share this story