ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സഖ്യത്തിന് ആഹ്വാനം ചെയ്‌ത്‌ നിതീഷ് കുമാർ

Nitheesh

സമാന ചിന്താഗതിക്കാരായ കക്ഷികളുടെ സഖ്യത്തിന് കോൺഗ്രസ് പാർട്ടി എത്രയും വേഗം രൂപം നൽകിയാൽ ലോക്‌സഭയിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ശക്തി ക്ഷയിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ 100 ​​സീറ്റിൽ താഴെയായി ബിജെപി ചുരുങ്ങുമെന്നും നിതീഷ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലൂടെ നേടിയ ആക്കം നഷ്‌ടപ്പെടുത്തരുതെന്ന് കോൺഗ്രസ് പാർട്ടിയോട് നിർദ്ദേശിക്കാൻ നിതീഷ് മറന്നില്ല. "യാത്ര വളരെ നന്നായി നടന്നുവെന്ന് കോൺഗ്രസിലെ എന്റെ സുഹൃത്തുക്കളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ അതിൽ അവസാനിപ്പിക്കരുത്.” നിതീഷ് കുമാർ വ്യക്തമാക്കി.

എൻഡിഎയിൽ നിന്നുള്ള തന്റെ പുറത്തുകടക്കൽ ബിഹാറിൽ ബിജെപി ആഗ്രഹിച്ച വേരോട്ടം ഇല്ലാതാക്കിയതായി ബിജെപിയുടെ മുൻ സഖ്യകക്ഷി കൂടിയായ ജെഡിയുവിന്റെ മുതിർന്ന നേതാവ് പറഞ്ഞു. രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു, 

"വിഭജനത്തിന്റെ രക്തത്തിൽ കുതിർന്ന പാരമ്പര്യത്തിനിടയിലും ഹിന്ദുക്കളും മുസ്ലീങ്ങളും സമാധാനത്തോടെയാണ് ജീവിച്ചിരുന്നത്" അദ്ദേഹം ചൂണ്ടിക്കാട്ടി. "സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇപ്പോൾ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്നത്" ആർഎസ്എസിനെ വിമർശിച്ചുകൊണ്ട് നിതീഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ വിയോജിപ്പ് ഉയർത്തുന്നവരുടെ ശബ്‌ദം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തെറ്റ് ചൂണ്ടിക്കാട്ടുന്നവർക്ക് എന്ത് സംഭവിക്കുന്നുവെന്ന് കാണുക" അദ്ദേഹം പറഞ്ഞു. 

Share this story