പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ സ്വപ്‌നത്തിൽ വന്നു പറഞ്ഞു: ബിഹാർ മന്ത്രി തേജ് പ്രതാപ്

tej

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ സ്വപ്‌നത്തിൽ വന്ന് അറിയിച്ചെന്ന് ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശ്രീരാമൻ വിസ്മൃതിയിലാകും. ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിൽ അദ്ദേഹം എത്തണമെന്ന് നിർബന്ധമാണോ. നാല് ശങ്കരാചാര്യൻമാരുടെ സ്വപ്‌നങ്ങളിൽ ശ്രീരാമൻ വന്നു. എന്റെയും സ്വപ്‌നത്തിൽ ശ്രീരാമൻ വന്നു. അവിടെ കപടതയുള്ളതിനാൽ താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ പറഞ്ഞു എന്നായിരുന്നു മന്ത്രി പറഞ്ഞത്

പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്മാർ നേരത്തെ അറിയിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിന്റെ സഹോദരനുമാണ് തേജ് പ്രതാപ് യാദവ്. വിഷയത്തിൽ തേജസ്വി യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Share this story