ശ്രീരാമൻ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്ന് കെജ്രിവാൾ

kejriwal

ശ്രീരാമൻ ഒരിക്കലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്നും എന്നാൽ സമൂഹം ഇന്ന് ആ രീതിയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാമരാജ്യത്തിന് ആവശ്യമായ 10 തത്വങ്ങൾ ഡൽഹി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഡൽഹി സർക്കാർ മികച്ച വിദ്യാഭ്യാസവും ആരോഗ്യവും മുതിർന്ന പൗരൻമാർക്ക് പെൻഷനും 24 മണിക്കൂർ വൈദ്യുതി വിതരണവും സൗജന്യ കുടിവെള്ളവും നൽകുന്നുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു

രാമരാജ്യത്തിൽ ആരും പട്ടിണി കിടക്കില്ല. എല്ലാവർക്കും തുല്യ വിദ്യാഭ്യാസം, തുല്യവും ഗുണമേൻമയുമുള്ള ആരോഗ്യ സേവനം, എല്ലാവർക്കും സൗജന്യ വൈദ്യുതി, ശുചിത്വമുള്ള കുടിവെള്ളം, എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക തുടങ്ങിയ പത്ത് അടിസ്ഥാന തത്വങ്ങളാണ് ഡൽഹിയിൽ നടപ്പാക്കിയതെന്നും കെജ്രിവാൾ പറഞ്ഞു.
 

Share this story