നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായി രാമൻ ആഗതനായി: പ്രധാനമന്ത്രി

modi

രാംലല്ല ഇനി മുതൽ ടെന്റിൽ അല്ല മഹാക്ഷേത്രത്തിലാണ് നിവസിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസിന്റെയും കാത്തിരിപ്പിന്റെയും ഫലമായി നമ്മുടെ രാമൻ ആഗതനായെന്ന് മോദി പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി

ഇതൊരു സാധാരണ ദിവസമല്ല. പുതിയ ഉദയമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ആളുകൾ ഈ ദിവസവും നിമിഷവും അനുസ്മരിക്കും. ഈ അനുഗ്രഹീത നിമിഷത്തിന് സാക്ഷികളാകാൻ നമുക്ക് അവസരം ലഭിച്ചത് ശ്രീരാമന്റെ മഹാ അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

Share this story