ശ്രീരാമൻ രാജ്യത്തിന്റെ പ്രതീകം, അയോധ്യ രാജ്യത്തെ ആവേശത്തിലാഴ്ത്തി: തമിഴ്‌നാട് ഗവർണർ

ravi

സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ച് തമിഴ്‌നാട് ഗവർണർ. ശ്രീരാമൻ രാജ്യത്തിന്റെ പ്രതീകം. ഭാരതത്തെ ഒന്നിപ്പിക്കുന്ന കണ്ണിയാണ് രാമൻ. പ്രാണപ്രതിഷ്ഠ രാജ്യത്തിനാകെ ആത്മവിശ്വാസവും പുതിയ ഊർജവും നൽകി. തമിഴ്‌നാടുമായി ശ്രീരാമന് അഗാധമായ ബന്ധമുണ്ടെന്നും ആർ.എൻ രവി.

75-ാം റിപ്പബ്ലിക് ദിനത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമൻ നമ്മുടെ ദേശീയ പ്രതീകവും പ്രചോദനവുമാണ്. അയോധ്യയിലെ ചരിത്രസംഭവം രാജ്യത്തെയാകെ ആവേശത്തിലാഴ്ത്തി. കഴിഞ്ഞ വർഷങ്ങളിൽ രാജ്യം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഗവർണർ.

Share this story